കോഴിക്കോട് താമരശ്ശേരിയിലെ കുളത്തിൽ വീണ് രണ്ടു വിദ്യാർത്ഥികൾ മ, രിച്ചു. ഇവരെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. കോരങ്ങാട് വട്ടക്കോരൂരിൽ താമസിക്കുന്ന അബ്ദുൽ മജീദിന്റെ മക്കളായ 14 വയസ്സുള്ള മുഹമ്മദ് അജിൽ, 7 വയസ്സുള്ള മുഹമ്മദ് ആഷിർ എന്നിവരാണ് മ, രിച്ചത്.
ഉച്ചയ്ക്ക് തൊട്ടടുത്ത വീട്ടിൽ ട്യൂഷനു പോയതായിരുന്നു ഇരുവരും. തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് അയൽവാസിയുടെ പറമ്പിലെ കുഴിച്ച വെള്ളക്കുളത്തിൽ ഇരുവരെയും കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കളിക്കുന്നതിനിടെ മുങ്ങിമ, രിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. കോഴിക്കോട് ജില്ലയിൽ മഴ ശക്തമായി പെയ്യുകയാണ്. അതിനാൽ നാളെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിലെ സ്കൂളുകൾക്കും നാളെ അവധിയാണ്.