ഒരുപാട് തരത്തിലുള്ള ആനുകൂല്യങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയിൽ അംഗമായിട്ടുള്ള ആളുകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ലഭിച്ചിരുന്നത് ഇനി ലഭിക്കാൻ പോകുന്നത്.
ആദ്യമായിട്ടാണ് ഇന്ത്യയിൽ തൊഴിലുറപ്പ്കാർക്ക് ഒരു ക്ഷേമനിധി ബോർഡ് നിലവിൽ വരുന്നത്.
കേരളത്തിൽ ആണ് ഇത്തരം ആദ്യമായി തൊഴിലുറപ്പിനു വേണ്ടി ക്ഷേമനിധി രൂപീകരിക്കുന്നത് എന്നുള്ളതും വളരെയധികം സന്തോഷം നൽകുന്ന ഒരു വാർത്തയാണ്. 19.6 62 ലക്ഷം തൊഴിലാളികൾ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അംഗമായിട്ടുള്ള വരും ഇതിനോടൊപ്പം ഏകദേശം രണ്ട് ലക്ഷത്തോളം അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഭാഗമായിട്ടുള്ള ആളുകൾക്കും ഈയൊരു പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.
നിലവിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലുറപ്പ് കാർഡ് കൈകളിൽ ഉള്ള എല്ലാ ആളുകൾക്കും തന്നെ ഈ ഒരു പദ്ധതിയിലേക്ക് വേണ്ടി അപേക്ഷിക്കാവുന്നതാണ്. തുടർച്ചയായി അഞ്ച് വർഷം അംശാദായം അടയ്ക്കുന്ന വ്യക്തികൾക്ക് ആണ് അനുകൂലം ലഭ്യമായി തുടങ്ങുക.
60 വയസ്സിന് ശേഷമായിരിക്കും പെൻഷൻ ലഭിച്ചു തുടങ്ങുക. 15 വയസ്സു മുതൽ 55 വയസ്സുവരെയുള്ള ആളുകൾക്ക് ഒരു ക്ഷേമനിധിയിൽ അംഗമാകാൻ വേണ്ടി സാധിക്കുന്നതാണ്. അൻപത് രൂപ ആണ് അംശാദായം. ഗുരുതരമായ എന്തെങ്കിലും സംഭവിച്ചാൽ ധനസഹായവും മരണം സംഭവിച്ചാൽ കുടുംബ പെൻഷനും ലഭ്യമാകുന്നതാണ്.
വനിതകൾക്ക് വിവാഹ ആവശ്യത്തിനും പ്രസവ ആവശ്യത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആവശ്യത്തിനുവേണ്ടി പൈസ ഉപകരിക്കുന്നതാണ്. വരുംദിവസങ്ങളിൽ ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ സാധിക്കുന്നതാണ്. ഇതിൻറെ വിശദാംശങ്ങൾ മാർച്ചിൽ ചേരാനുള്ള നിയമസഭ സമ്മേളനത്തിൽ അറിയുവാൻ സാധിക്കുമെന്നതാണ് ലഭിക്കുന്ന വാർത്ത.