ആയുർവേദ കൂട്ടായ ത്രിഫലയുടെ ഏറെ പ്രയോജനപ്പെടുന്ന ഗുണങ്ങൾ അറിയാതെ പോകരുത്..

ആയുർവേദത്തിൽ ഉപയോഗിക്കുന്ന പച്ചമരുന്നുകളുടെ കൂട്ടത്തിലും പലതര രോഗങ്ങൾക്കുള്ള കൂട്ടുകളിലും വളരെ പ്രാധാന്യമുള്ള സാന്നിധ്യം ഉള്ള ഒരു ചേരുവയാണ് ത്രിഫല എന്നത്.

മനുഷ്യന് ആരോഗ്യം വീണ്ടെടുക്കുന്നതിനും ആരോഗ്യം നിലനിർത്തി പോകുന്നതിനും ആയുർവേദ ഗ്രന്ഥങ്ങളിൽ ഏറ്റവും കൂടുതലായി പ്രതിപാദിക്കുന്ന ഒരു കൂട്ടാണ് ത്രിഫല. കടുക്ക, നെല്ലിക്ക, താന്നിക്ക എന്നിവയുടെ തോട് ഉണക്കിപ്പൊടിച്ച് ഉണ്ടാക്കുന്ന കൂട്ടാണ് ത്രിഫല എന്നത്.

ഇവ പൊടി ആയും ചൂർണമായും ഒക്കെ ഉപയോഗിക്കാവുന്നതാണ്. പല കമ്പനികളും ത്രിഫലയുടെ വിവിധ രൂപത്തിലുള്ള കൂട്ടുകളാണ് ഇറക്കുന്നത്. വളരെയധികം രോഗങ്ങൾക്ക് വളരെ ഫലപ്രദമായ മരുന്നായി ത്രിഫല ഉപയോഗിക്കാവുന്നതാണ്. മലബന്ധം കൂടുതലുള്ളവർക്ക് ബൃഹത് ത്രിഫല ചൂർണ്ണം ഉപയോഗിക്കാവുന്നതാണ്.

കൂടാതെ വന്ദ്യതക്കുള്ള ചികിത്സയിലും ത്രിഫലയ്ക്ക് വളരെയേറെ പ്രാധാന്യമുണ്ട്. ശരീരസൗന്ദര്യം, മുഖസൗന്ദര്യവും എന്നിവ കാത്തുസൂക്ഷിക്കുന്നവർ ആണെങ്കിൽ ത്രിഫലയുടെ ഉപയോഗം വളരെ നല്ല മാറ്റം കൊണ്ടു വരുന്നതാണ്.

ഐബിഎസ് രോഗത്തിനുള്ള ചികിത്സയ്ക്കും ത്രിഫല വളരെയധികം ഫലം ചെയ്യുന്നതാണ്. മാനസിക പിരിമുറുക്കം കുറക്കുന്നതിന് ഫലപ്രദമായ ഔഷധമായും ത്രിഫല ഉപയോഗിക്കാൻ സാധിക്കും. കൂടാതെ ത്വക്ക് സംബന്ധമായ എല്ലാ അസുഖങ്ങൾക്കും ഔഷധമായി ത്രിഫല ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും.

ഇത്തരത്തിൽ ഒട്ടനവധി അസുഖങ്ങൾക്കുള്ള പ്രധിവിധി ആണ് ആയുർവേദത്തിൽ പ്രഥമ സ്ഥാനമുള്ള ത്രിഫല..!!