മഞ്ഞൾ എല്ലാവർക്കും കഴിക്കാമോ? ദോഷങ്ങൾ ഉണ്ടോ ? എല്ലാ വിവരങ്ങളും..

നമ്മുടെയെല്ലാം വീടുകളിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വസ്തുവാണ് മഞ്ഞൾ. സാധാരണയായി ഭക്ഷണപദാർത്ഥങ്ങളിൽ നിറത്തിനും അതുകൂടാതെ ഭക്ഷണ പദാർത്ഥങ്ങളിൽ ഉള്ള വിഷാംശം നീക്കുന്നതിനും ആയാണ് നമ്മുടെ വീടുകളിൽ പ്രധാനമായും മഞ്ഞൾ ഉപയോഗിക്കുന്നത്. സൗന്ദര്യ വർദ്ധനവിന് വേണ്ടി മഞ്ഞൾ ഉപയോഗിക്കുന്നവരും കുറവല്ല.

ഒരു ഔഷധം ഉപയോഗിക്കുമ്പോൾ അത് ഉപയോഗിക്കുന്നതിന്റെ അളവ് അനുസരിച്ച് മൂന്നായി തരംതിരിക്കാം. നോർമൽ ഡോസ് രണ്ടാമതായി മെഡിസിനൽ ഡോസ് മൂന്നാമതായി ലീതൽ ഡോസ്. ഒരു രോഗം വരാതിരിക്കാനായി ചെറിയ അളവിൽ പ്രതിരോധം എന്നോണം കഴിക്കുന്നതിനെ ആണ് നോർമൽ ഡോസ് എന്ന് പറയുന്നത്. ഒരു രോഗം വന്നതിനു ശേഷം അതിനെ എതിർക്കാനായി മരുന്ന് കഴിക്കുന്നതിന്റെ അളവ് എത്രയാണ് എന്ന് പറയുന്നതാണ് മെഡിസിനൽ ഡോസ്.

അടുത്തതായി ഒരു രോഗം വന്നതിനു ശേഷം അത് വേഗം മാറാനായി അളവിലും കൂടുതലായി മരുന്ന് കഴിക്കുന്നതിനെയാണ് ലീതൽ ഡോസ് എന്ന് പറയപ്പെടുന്നത്. ഒരിക്കലും ഡോക്ടറിന്റെ നിർദേശപ്രകാരമല്ലാതെ മരുന്ന് ആവശ്യത്തിലധികം കഴിക്കരുത്. കാരണം മരുന്ന് അളവിൽകൂടുതൽ കഴിക്കുന്നത് അപകടകരമായ ഒന്നാണ്. നമ്മുടെ ജീവൻ വരെ നഷ്ടപ്പെടുന്ന ഒരു കാരണമാകും. അതുപോലെതന്നെ ശരീരത്തിന് ആവശ്യമായ ഒന്നാണ് പ്രോട്ടീൻ. എന്നാൽ ഈ പ്രോട്ടീൻ ആവശ്യത്തിൽ കൂടുതൽ കഴിക്കുന്നത് പ്രോട്ടീൻ ടോക്സിസിറ്റി ഉണ്ടാകും.

ലിവറിന്റെ പ്രവർത്തനത്തിൽ പ്രശ്നമുള്ളവർ പ്രോട്ടീൻ അമിതമായി ഉപയോഗിക്കുമ്പോൾ ഡോക്ടറുടെ നിർദേശം ഉറപ്പായിട്ടും തേടണം. പ്രോട്ടീനിന്റെ കാര്യം പോലെ തന്നെയാണ് ഓക്സിജന്റെ കാര്യവും. അമിതമായി നമ്മൾ ഉപയോഗിച്ചാൽചെയ്താൽ അത് ഓക്സിജൻ ടോക്സിസിറ്റി ആയി മാറും. മഞ്ഞൾ ഉപയോഗിക്കുമ്പോൾ ചിലർക്ക് നെഞ്ചെരിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഗർഭിണികൾ ഒരിക്കലും മഞ്ഞൾ കഴിക്കാൻ പാടുള്ളതല്ല. കാരണം ഇത് ഉപയോഗിച്ചാൽ പ്രീ മെച്യുർഡ് ആയിട്ടുള്ള ഡെലിവറിക്ക് ഇത് കാരണമാകും. മഞ്ഞൾ ഉപയോഗിക്കുമ്പോൾ ചിലർക്ക് നെഞ്ചെരിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

മഞ്ഞൾ ഉപയോഗിക്കുന്ന പ്ര മേ ഹരോഗികൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമെന്താണെന്ന് വെച്ചാൽ, ബ്ലഡിലെ ഗ്ലുക്കോസിന്റെ അളവ് കുറയ്ക്കാൻ ഉള്ള കഴിവ് മഞ്ഞളിൽ ഉള്ളതിനാൽ പ്രമേഹത്തിനുള്ള മരുന്നും മഞ്ഞളും കൂടെ ഒരുമിച്ച് ഉപയോഗിക്കാൻ പാടുള്ളതല്ല. ഒരു കാര്യത്തിനുള്ള രണ്ടു മരുന്നുകളും ഒരുമിച്ച് ഉപയോഗിക്കുമ്പോൾ രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് ഒരുമിച്ച് കുറയുകയും, അത് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.

അതുപോലെതന്നെ കൂടിയ രക്തസമ്മർദ്ദമുള്ള വരും മഞ്ഞ ഉപയോഗിക്കാൻ പാടുള്ളതല്ല. ഉപയോഗിച്ച് പ്രമേ ഹത്തിന് സംഭവിക്കുന്നതുപോലെ തന്നെയാകും ഇവിടെയും സംഭവിക്കുക. ദിവസവും ഒരു ടീസ്പൂൺ വീതം മൂന്നുനേരം കഴിക്കുന്ന പല ആളുകളും ഉണ്ട്. എന്നാൽ ഇതൊരു തെറ്റായ പ്രവണതയാണ്. ശരീരത്തിന് നല്ലത് ആകുമെന്ന് കരുതി ചെയ്യുന്ന ഈ പ്രവർത്തനങ്ങൾ നല്ലതിനേക്കാൾ കൂടുതൽ ദോഷമാണ് ഉണ്ടാക്കുക.

മഞ്ഞളിന്റെ അമിതമായ ഉപയോഗം നെഞ്ചിൽ എരിച്ചിലിനും മറ്റ് ഉദരസംബന്ധമായ രോഗങ്ങൾക്കും കാരണമാകും. ഒരു ടീസ്പൂണിന്റെ മൂന്നിലൊരുഭാഗം ദിവസവും കഴിക്കുന്നതാണ് ഉത്തമം. ഇതാണ് നോർമൽ ഡോസ്. നോർമൽ ഡോസ് കഴിക്കുമ്പോഴും എന്തെങ്കിലും അലർജി ഉണ്ടാവുകയാണെങ്കിൽ അപ്പോൾതന്നെ മഞ്ഞളിന്റെ ഉപയോഗം നിർത്തുന്നതാണ് നല്ലത്. അളവ് മാറിയാൽ ദോഷമായേക്കാവുന്ന ഔഷദങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കുക.