മാനസിക രോഗിയായ 15കാരിയായ പെൺകുട്ടിയെ പ്രകൃതി വിരുദ്ധമായി പീ ,, ഡി ,, പ്പിച്ച കേസിലെ പ്രതിക്ക് കഠിന ശിക്ഷ നൽകി കോടതി. ഇത്തരം ശിക്ഷകൾ വന്നാൽ മാത്രമേ കുറ്റകൃത്യങ്ങൾ കുറയൂ എന്നും കോടതി.

മാനസിക രോഗിയായ പതിനഞ്ചുകാരിയായ പെൺകുട്ടിയെ പ്രകൃതി വിരുദ്ധമായി പീ ,, ഡിപ്പിച്ച കേസിലെ പ്രതിക്ക് 52 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പ്രതിയായ തമലം പോട്ടയിലെ വീട്ടിൽ പ്രഭാത് കുമാറിനെയാണ് തിരുവനന്തപുരം അതിവേഗ കോടതി തടവിന് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷവും മൂന്നു മാസവും കൂടി കഠിനതടവ് അനുഭവിക്കണമെന്ന് ജഡ്ജി വിധിച്ചു. കുട്ടിക്ക് നേരിട്ട് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നാണ് വിധിയിൽ പറയുന്നത്.

2013 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടി അന്ന് ആറാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. സ്‌കൂൾ വിട്ട് വീട്ടിൽ തിരിച്ചെത്തി ടിവി കണ്ടുകൊണ്ടിരിക്കുമ്പോൾ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി പെൺകുട്ടിയെ പ്രകൃതി വിരുദ്ധ പീ ,, ഡനത്തിന് പ്രേരിപ്പിച്ചു. വഴങ്ങാത്തതിനാൽ പെൺകുട്ടിയെ നിർബന്ധിച്ചു ഉപദ്രവിക്കുകയായിരുന്നു. കുട്ടി നിലവിളിച്ചെങ്കിലും വീട്ടിൽ ആരുമുണ്ടായിരുന്നില്ല. പ്രതി ബലം പ്രയോഗിച്ച് കുട്ടിയുടെ വായിലും കഴുത്തിലും മുറിവേൽപ്പിക്കുകയും ചെയ്തു.

കുട്ടിയുടെ അമ്മയും മാനസിക വെല്ലുവിളി നേരിട്ടിരുന്നു. 85 വയസ്സുള്ള അവരുടെ മുത്തശ്ശിയാണ് അവരുടെ കാര്യങ്ങൾ നോക്കിയിരുന്നത്. പിറ്റേന്ന് രാത്രിയും ഇയാൾ ഇതേ ആവശ്യവുമായി വീട്ടിൽ കയറിയപ്പോൾ മുത്തശ്ശി വെട്ടുകത്തി എടുത്ത് പ്രതിയെ വെട്ടാൻ പുറകെ ഓടി. പിറ്റേ ദിവസം സ്‌കൂളിലെത്തിയ കുട്ടിയുടെ കഴുത്തിലും വായിലും മുറിവേറ്റ പാടുകൾ കണ്ട സുഹൃത്തുക്കൾ അധ്യാപികയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ടീച്ചർ ചോദിച്ചപ്പോൾ കുട്ടി പീ ,, ഡ ,, നത്തെക്കുറിച്ച് പറഞ്ഞു. സ്കൂൾ അധികൃതർ ഉടൻ പൂജപുര പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.

വിചാരണയ്ക്കിടെ കുട്ടി കോടതിയിൽ വച്ച് പൊട്ടിക്കരയുകയും പീ ,, ഡനവിവരം കോടതിയെ അറിയിക്കുകയും ചെയ്തു. അങ്ങനെ കുട്ടിയുടെ വിചാരണ ദിവസങ്ങളോളം നടന്നു. ഗോപി എന്ന ഓട്ടോ ഡ്രൈവറും കുട്ടിയെ പലതവണ പീ ,, ഡിപ്പിച്ചു എന്ന് പറഞ്ഞു. ഈ പ്രതി കുട്ടിയുടെ അമ്മയെയും പീ ,, ഡി ,, പ്പിച്ചു. എന്നാൽ വിചാരണയ്ക്കിടെ പ്രതി മ, രിച്ചു. മാനസിക വൈകല്യമുള്ള കുട്ടിയെ പീഡിപ്പിച്ച പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്ന് ജഡ്ജി പറഞ്ഞു. ഇത്തരം ശിക്ഷകൾ വന്നാൽ മാത്രമേ കുറ്റകൃത്യങ്ങൾ കുറയൂ എന്നും വിധിയിൽ പറയുന്നു.

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ. എസ്.വിജയ മോഹൻ എന്നിവർ ഹാജരായി. മ്യൂസിയം സി.ഐ. വി.ജയചന്ദ്രൻ, എം.ജെ.സന്തോഷ്, പൂജപ്പുര എസ്.എ.ഐ. മുൻ പി.ബി. വിനോദ് കുമാർ അന്വേഷണം നടത്തി. പ്രോസിക്യൂഷൻ 21 സാക്ഷികളെ വിസ്തരിക്കുകയും 26 രേഖകളും 7 എക്സിബിറ്റുകളും ഹാജരാക്കുകയും ചെയ്തു. പിഴ തുക കുട്ടിക്ക് നൽകാനും ഉത്തരവിട്ടിട്ടുണ്ട്.