തിരുവനന്തപുരം ജില്ലയിൽ വെള്ളറടയിൽ സ്വകാര്യ സ്‌കൂൾ അധ്യാപികയെ വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങിമ, രിച്ച നിലയിൽ കണ്ടെത്തി. പാറശ്ശാല കരുമാനൂർ സ്വദേശി ഹരി എന്ന അശോക് കുമാറിന്റെ ഭാര്യ 38 കാരിയായ ശ്രീലതിക ആണ് മ, രിച്ചത്.
ശ്രീലതിക പുലിയൂർശാല ചരുവിള പുത്തൻവീട്ടിൽ മധുസൂദനൻനായരുടെയും കൃഷ്ണമ്മയുടെയും മകളാണ്. പാറശ്ശാലയ്ക്കടുത്തുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്നു. ഭർത്താവുമായുള്ള കുടുംബ പ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലുണ്ടെന്ന് പോലീസ് പറഞ്ഞു.
ഭർത്താവിന്റെ വീട്ടിൽ നിന്ന് ഞായറാഴ്ച ശ്രീലതിക പുലിയൂർശാലയിലെ തറവാട്ടിലെത്തിയിരുന്നു. പിന്നീട് ഇന്ന് കിടപ്പുമുറിയിൽ മ, രിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹരിയ്ക്കും ശ്രീലതികയ്ക്കും ഒരു മകൻ ഉണ്ട്. സംഭവത്തിൽ വെള്ളറട പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം ആരംഭിച്ചു.