സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ സിനിമാ മേഖലയിൽ നിന്നും പുറത്തുനിന്നും സുരേഷ് ഗോപിയെ പിന്തുണച്ച് എത്തുന്നവരാണ് പ്രതികരിക്കുന്നതിൽ ഭൂരിഭാഗവും. സുരേഷ് ഗോപിയെ കുറിച്ച് നടൻ ഉണ്ണി മുകുന്ദൻ പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. തന്റെ ആരാധ്യനായ മനുഷ്യനെ കണ്ടതിന്റെ സന്തോഷം അദ്ദേഹം പങ്കുവെക്കുകയായിരുന്നു ഉണ്ണി മുകുന്ദൻ. നടൻ സുരേഷേട്ടനെ മുമ്പ് കണ്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തോടൊപ്പം എടുത്ത ആദ്യ ഫോട്ടോയാണിത്. ഫോട്ടോ സെഷനു ശേഷം അദ്ദേഹം യാത്ര പറഞ്ഞു. സുരേഷേട്ടൻ നല്ലൊരു മനുഷ്യസ്‌നേഹിയാണ്. വലിയ ശരീരം ഉണ്ടെന്നേയുള്ളു. മനസ്സ് കൊച്ചുകുട്ടികളുടേത് പോലെയാണെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു.
ഒരിക്കൽ ഒരു സിനിമയുടെ കഥ കേൾക്കാൻ ഒരു ഹോട്ടലിൽ വന്നപ്പോഴാണ് സുരേഷേട്ടൻ അവിടെ ഉണ്ടെന്ന് അറിഞ്ഞത്. ഏതോ മീറ്റിങ്ങിന് വന്നതാണ്. പിന്നെ ഞാൻ അദ്ദേഹത്തെ ഫോണിൽ വിളിച്ചു. അദ്ദേഹം എന്റെ നമ്പർ സേവ് ചെയ്തില്ലായിരിക്കാം എന്ന് ഞാൻ കരുതി. പക്ഷേ ഫോൺ എടുത്തപ്പോൾ എന്നെ പേരു വിളിച്ചിരുന്നു. ആവശ്യം അറിയിച്ചപ്പോൾ വരാൻ പറഞ്ഞു. എന്റെ കൂടെ വേറെയും ആളുകൾ ഉണ്ടായിരുന്നു. റൂമിൽ ചെന്നപ്പോൾ ഊണു കഴിക്കാനുള്ള ഒരുക്കത്തിലായിരുന്നു സുരേഷേട്ടൻ. പുറത്തുനിന്ന് കൊണ്ടുവരുന്ന കഞ്ഞിയും ചമ്മന്തിയുമാണ് വിഭവങ്ങൾ. ഭക്ഷണം കഴിക്കാൻ ക്ഷണിച്ചെങ്കിലും സ്നേഹത്തോടെ തിരിച്ചുപോയി. യഥാർത്ഥ ജീവിതത്തിലും അദ്ദേഹം സൂപ്പർ താരമാണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു..
എല്ലാവരും അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു. എനിക്കും അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുക്കണം, പക്ഷേ ചോദിക്കാൻ മടിയായിരുന്നു. മമ്മൂക്കയും ലാലേട്ടനും സുരേഷേട്ടനും ഇപ്പോഴും എന്റെ സൂപ്പർ ഹീറോകളാണ്. അവർ നിറയുന്ന കഥാപാത്രങ്ങളിലൂടെയാണ് എന്റെ മനസ്സിൽ ജീവിക്കുന്നത്. അതിനപ്പുറം ഒരു സ്വകാര്യത ഉണ്ടാക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. .
അതുകൊണ്ട് ഊഴമായപ്പോൾ ഞാൻ ഒന്നു മടിച്ചു നിന്നു. ഇനിയും അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാണോ എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് സുരേഷേട്ടൻ വിളിച്ചത്. ‘നീയെന്താ ഫോട്ടോ എടുക്കാത്തത്?’ അനുസരണയുള്ള കുട്ടിയായി ഞാൻ ഫോട്ടോ എടുത്തു. സുരേഷേട്ടൻ നല്ലൊരു മനുഷ്യസ്‌നേഹിയാണ്. അതുകൊണ്ടാണ് ജെന്റിൽ ജയന്റ് എന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഒരു വലിയ ശരീരം മാത്രം ഉണ്ടെന്നേയുള്ളു. കൊച്ചുകുട്ടികളുടേത് പോലെയാണ് മനസ്സെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.