പെൻഷൻ കൈപ്പറ്റുന്ന ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത! പരിഷ്കരിച്ച പെൻഷനും കുടിശ്ശികയും ഉടൻ എത്തുന്നു. ലഭിക്കാനായി നിങ്ങൾ അറിയേണ്ട കാര്യങ്ങൾ

പെൻഷൻ ലഭിക്കുന്ന ആളുകൾക്ക് വളരെ അധികം സന്തോഷം നൽകുന്ന വാർത്തയാണ് നിലവിൽ വന്നിരിക്കുന്നത്. പുതുക്കിയ പെൻഷൻ ഏപ്രിൽ മാസം ഒന്നാം തീയതി മുതൽ ആയിരിക്കും ഉപഭോക്താക്കൾക്ക് ലഭിക്കുക.

191 കോടിയുടെ അധിക ആനുകൂല്യമാണ് പെൻഷൻ വാങ്ങുന്ന ആളുകൾക്ക് ലഭിക്കുന്നത് ഈ വർഷത്തെ മുഴുവൻ കുടിശ്ശികയും ഏപ്രിൽ മെയ് ഓഗസ്റ്റ് നവംബർ എന്നിങ്ങനെ നാലു ഗഡുക്കളായി വിവരണം ചെയ്യുന്നതാണ്.

ആദ്യഗഡു വിതരണം ഏപ്രിൽ മാസം ഒന്നാം തീയതി മുതൽ ആണ്. 3625 കോടി രൂപയാണ് വിതരണം ചെയ്യുന്നത്. 80 വയസ്സ് കഴിഞ്ഞു സർവീസ് പെൻഷൻ കൈപ്പറ്റുന്ന ആളുകളെ സംബന്ധിച്ച് 1000 രൂപ അധിക പെൻഷൻ ലഭിക്കുന്നതായിരിക്കും. ശമ്പള പരിഷ്കരണത്തിനും പരിഷ്കരിച്ച പെൻഷനും 2019 ജൂലൈ ഒന്നുമുതൽ മുൻകാലപ്രാബല്യം ഉണ്ടായിരിക്കും.

നിലവിലെ രീതി അനുസരിച്ചു 30 വർഷത്തെ സേവന കാലത്തിനു മുഴുവൻ പെൻഷനും പത്തുവർഷത്തെ യോഗ്യത സേവന കാലത്തിന് ഏറ്റവും കുറഞ്ഞ പെൻഷൻ നൽകുന്നതും തുടരും. കുറഞ്ഞ അടിസ്ഥാന പെൻഷൻ 11500 രൂപ ആയും കൂടിയ പെൻഷൻ 83400 രൂപ ആയും ഉയർത്തി.

കുറഞ്ഞ അടിസ്ഥാന കുടുംബ പെൻഷൻ 11500 രൂപയാണ്. കൂടിയത് 54046 രൂപയായി ഉയർത്തി. ശമ്പള പരിഷ്കരണത്തിന്റ നിരക്കിലാണ് പെൻഷൻ പരിഷ്കരണവും. നിലവിലെ അടിസ്ഥാന പെൻഷൻ 1.38 കൊണ്ട്  ഗുണിക്കുമ്പോൾ ലഭിക്കുന്ന തുകയാണ് പുതിയ പെൻഷൻ. പെൻഷൻ വാങ്ങുന്നവരുടെയും കുടുംബ പെൻഷൻകാരുടെയും മെഡിക്കൽ അലവൻസ് പ്രതിമാസം 300 രൂപയിൽ നിന്ന് 500 ആക്കിയിട്ടുണ്ട്.

മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതുവരെ ഇത് തിടരും. വിരമിക്കൽ ഗ്രാറ്റുവിറ്റി പരിധി 14 ലക്ഷത്തിൽ നിന്നും 17 ലക്ഷത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്