കൂർക്ക തൊലി കളയാൻ ഇനി ബുദ്ധിമുട്ടേണ്ട..! ഇതുവരെ ആരും പറഞ്ഞു തരാത്ത ആ സൂത്രപ്പണി ഇതാണ്..! ഇനി വെറും പത്തു മിനിറ്റിൽ തന്നെ പണി കഴിയും..!

മിക്ക ആളുകൾക്കും ഇഷ്ടമുള്ള ഭക്ഷ്യവിഭവമാണ് കൂർക്ക എന്നത്.  പക്ഷേ വീട്ടമ്മമാരെ കൂർക്ക കറിവെക്കുന്നതിൽ നിന്നും  പിന്തിരിപ്പിക്കുന്നത് കൂർക്കയുടെ തൊലി കളയാൻ ഉള്ള കഷ്ടപ്പാട് തന്നെയാണ്.  ചുരുങ്ങിയത് ഒരു അരമണിക്കൂറെങ്കിലും  എടുത്താൽ ആണ് കൂർക്ക കറിക്ക് വേണ്ടി തൊലികളഞ്ഞ് എടുക്കാൻ സാധിക്കുകയുള്ളൂ.

എന്നാൽ ഇനി അങ്ങനെയല്ല.!! വളരെ എളുപ്പത്തിൽ കൂർക്ക തൊലി കളയാൻ ഉള്ള ഒരു കിടിലൻ എളുപ്പവഴിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതിനായി ആവശ്യത്തിനുള്ള കൂർക്ക എടുക്കുക.   ശേഷം അൽപം ചൂടുവെള്ളം ചേർത്ത് കൊടുക്കുക.

  ഇതിനു മുൻപ് തന്നെ കൂർക്കയിൽ ചെളിയോ മറ്റോ ഉണ്ടെങ്കിൽ അത് കഴുകി വൃത്തിയാക്കി എടുക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.  ഇത്തരത്തിൽ ചൂടുവെള്ളം കൂർക്കയിലേക്ക് ഒഴിച്ചതിനു ശേഷം ഏകദേശം ഒരു 10 -15 മിനിറ്റ് വെയിറ്റ് ചെയ്യുക.

ഇനി ഇത് ഒരു ചാക്കിലേക്ക് മാറ്റി ഏതെങ്കിലും പരന്ന പ്രതലത്തിൽ വച്ച് ഒന്ന് ഉരുട്ടിയെടുക്കുക. ഇങ്ങനെ വളരെ എളുപ്പത്തിൽ തന്നെ കൂർക്കയുടെ തൊലി കളയാവുന്നതാണ്.  ചൂടുവെള്ളത്തിൽ ഇട്ടു വയ്ക്കുന്നതോടെ കൂർക്കയുടെ തൊലി വളരെ മൃദുലമാകുന്നതായിരിക്കും.  അതുകൊണ്ടുതന്നെ പെട്ടെന്ന് ഇത് ഇളകി പോരുന്നു.

ചാക്കിൽ ഇട്ടില്ലെങ്കിലും കൈകൊണ്ട് ഒന്ന് അമർത്തിയാൽ തന്നെ കൂർക്കയുടെ തൊലി കളയാൻ സാധിക്കുന്നതാണ്. പല ആളുകൾക്കും ഈ ഒരു ട്രിക്ക് അറിയില്ല. ഇനിമുതൽ എല്ലാ ആളുകളും ഇക്കാര്യം ട്രൈ ചെയ്തു നോക്കാൻ ശ്രദ്ധിക്കണം.