കേരളം കേന്ദ്രത്തിനോട് ഭിക്ഷ യാചിക്കുന്നുവെന്നു വി. മുരളീധരൻ

കേരളത്തിന്റെ ആവശ്യങ്ങൾ കേരളം കേന്ദ്രത്തിനോട് ചോദിക്കുന്നത് യാചിക്കുന്നത് പോലെയെന്ന് വി മുരളീധരൻ. നിലവിൽ കേന്ദ്ര സഹമന്ത്രിയും ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാര്ഥിയുമാണ് വി മുരളീധരൻ. കേന്ദ്രത്തിൽ നിന്നും ഭിക്ഷ യാചിച്ചു കിട്ടുന്ന പണം കൊണ്ടാണ് കേരളം ആവശ്യങ്ങൾ നടത്തുന്നത്.

കുറഞ്ഞത് പത്തു ദിവസം തികച്ചുപോലും കേരളത്തിന്റെ ആവശ്യങ്ങൾ നടത്താൻ കഴിയാത്തവരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. സംസ്ഥാനത്തിന്റെ സർക്കാരും ധമന്ത്രിയും കേന്ദ്രത്തിനോട് മാത്രമല്ല ഇതിനായി സുപ്രീം കോടതിയിലും യാചിക്കുന്ന അവസ്ഥയാണുള്ളത്. എന്നാൽ കേരളത്തിന്റെ ഒരു വാദവും കോടതി പൂർണമായി അംഗീകരിച്ചിട്ടില്ല. കേരളത്തിന്റെ വാദമായ കേസ് പിൻവലിക്കുകയാണെങ്കിൽ സഹായം നല്കാമെന്ന് ഒരിക്കലും കേന്ദ്രസർക്കാർ പറഞ്ഞിട്ടില്ല.

കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയാണ് കേന്ദ്രം സഹായം നൽകുന്നത്. അവർ സംസ്ഥാന സർക്കാരിന്റെ ഭരണത്തിൽ പട്ടിണി കിടക്കേണ്ടെന്നു കരുതിയിട്ടാണ്. ഇതിനായി 5000 കോടി രൂപയോളം കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്തത് കേരളം നിരസിച്ചിരുന്നു. കൊ, ല്ലത്തെ പ്രസ്സ് ക്ലബ്ബിൻറെ ഫേസ് ടു ഫേസ് പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇത് പറഞ്ഞത്.