ചൂടിന് ആശ്വാസമാകാൻ വത്തക്ക ക്രിസ്റ്റൽ സർബത്ത് ഉണ്ടാക്കുന്ന വിധം എങ്ങിനെയാണെന്ന് നോക്കാം നമുക്ക്.
ചേരുവകൾ വത്തക്ക : അര കഷ്ണം പഞ്ചസാര : അര കപ്പ് പാൽ : അര കപ്പ് സർബത്ത് : കാൽ ഗ്ലാസ് പുതിനയില : 6 എണ്ണം
തയ്യാറാക്കുന്ന വിധം- മിക്സിയുടെ ജ്യൂസ് ജാറിലേക്ക് അര കഷ്ണം വത്തക്ക ചെറിയ കഷ്ണങ്ങളാക്കി ഇടുക. അര കപ്പ് പഞ്ചസാര ഇടുക. ഇവ നന്നായി ജ്യൂസ് അടിച്ചെടുക്കുക. ഈ ജ്യൂസ് ഐസ് ട്രേയിലേക്ക് ഒഴിക്കുക. ഇത് ക്യൂബ്/ ക്രിസ്റ്റൽ ആകുവാൻ ഫ്രിഡ്ജിൽ വെക്കുക. ക്യൂബ് ആയതിനു ശേഷം ഒരു ഗ്ലാസ്സിലേക്ക് കാൽ ഭാഗം സർബത്ത് ഒഴിക്കുക. ഇതിലേക്ക് ഒരു ഐസ് ട്രേയിലുള്ള ക്യൂബ് മുഴുവനായും ഇടുക. ഇതിലേക്ക് പാൽ ഒഴിക്കുക.ഒരു സ്പൂൺ ഉപയോഗിച്ച് ഇളക്കുക.അതിനുശേഷം മുകളിൽ പുതിനയില ഇടുക. സ്വാദിഷ്ടമായ വത്തക്ക ക്രിസ്റ്റൽ സർബത്ത് തയ്യാർ.