രാജ്യത്തെ മുഴുവൻ ആളുകൾക്കും പുതിയ വോട്ടർ ഐഡി കാർഡ് വരുന്നു. വോട്ടർ ഐഡി കാർഡ് ഉള്ളവർ ശ്രദ്ധിക്കുക.

തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇന്ത്യയിൽ വലിയ തരത്തിലുള്ള മാറ്റങ്ങൾ വരാൻ പോവുകയാണ് എന്നാണ് സൂചന. ആധാർ കാർഡ് പോലെ തന്നെ ഡിജിറ്റൽ ആക്കാൻ പോവുകയാണ് തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകൾ. അന്തിമ തീരുമാനം വന്നതിനു ശേഷം വോട്ടർ ഐ ഡി കാർഡ് ഡൗൺലോഡ് ചെയ്യുവാനും ഡിജിറ്റൽ പതിപ്പ് ഉപയോഗിച്ച് വോട്ട് ചെയ്യുവാനും സാധിക്കും.

ആധാർ കാർഡ് പോലെ തന്നെ വോട്ടർ ഐ ഡി കാർഡും ഡിജിറ്റൽ ആക്കുന്നതിനു വേണ്ടിയുള്ള ആലോചനയാണ് നടന്നുകൊണ്ടിരിക്കുന്നത്. വോട്ടർ ഐ ഡി കാർഡ് വെബ് സൈറ്റിൽ നിന്ന് ഇലക്ഷൻ കമ്മീഷനിൽ നിന്നും അനുവാദം ലഭിച്ചാൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

നിലവിൽ ഉള്ള വോട്ടർമാർക്ക് ഇത് ലഭിക്കുന്നതിനു വേണ്ടി വോട്ടർ ഹെല്പ് ലൈൻ ആപ്പ് വഴി ചില നടപടികൾ പൂർത്തിയാക്കേണ്ട ആവശ്യമുണ്ട് എന്നും പുതുതായി എടുക്കുന്ന ആളുകൾക്ക് ഓട്ടോമാറ്റിക്കായി ഐ ഡി കാർഡ് ലഭിക്കുമെന്നാണ് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയിൽ നിന്നും ലഭിക്കുന്ന സൂചനകൾ. രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ കണക്ഷനിൽ നിന്നും കാർഡ് ഡൗൺലോഡ് ചെയ്തതിനു ശേഷം വോട്ടർമാർക്ക് ഈ ഒരു സൗകര്യം ലഭിക്കുന്നതാണ്.

കൃത്യമായ പരിഗണനയ്ക്ക് ശേഷം ഇലക്ഷൻ കമ്മീഷൻ അനുമതി നൽകേണ്ടതുണ്ട്. ഈയൊരു പദ്ധതി പ്രകാരം വോട്ടർ ഐഡി കാർഡിൽ വോട്ടറിനെ സംബന്ധിച്ചുള്ള വിവരങ്ങൾ രണ്ട് വ്യത്യസ്ത ക്യു ആർ കോടായി ഉണ്ടാകും. കാർഡുകൾ നഷ്ടപ്പെടുകയും പുതിയവക്ക് അപേക്ഷിക്കുകയും ചെയ്ത ആളുകൾക്ക് പുതിയ കാർഡുകളുടെ അപേക്ഷ അംഗീകരിച്ചതിനു ശേഷം ഈ ഒരു സേവനം ഉപയോഗിക്കുവാനായി സാധിക്കും.

വളരെ പ്രധാനപ്പെട്ട ഒരു അപ്ഡേറ്റ് ആണ് ഇത്. അറിയാത്ത ആളുകൾക്ക് കൂടി ഈയൊരു ഇൻഫോർമേഷൻ ഷെയർ ചെയ്തു കൊടുക്കുക.