October 2, 2023

സംസ്ഥാന സർക്കാരിന്റെ പുതിയ ഉത്തരവ് – പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തിനു നിർണായകമായ തീരുമാനം – എല്ലാവരും അറിഞ്ഞിരിക്കുക.

സംസ്ഥാനത്ത് പുതിയതായി വന്ന ഒരു ഉത്തരവിനെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. എല്ലാവരുടെയും ജീവിതത്തിൽ നേരിട്ട് ബാധിക്കുന്ന ഒരു കാര്യമാണ് ഇത്. ഈ നിബന്ധനകൾ പാലിക്കാതിരുന്നാൽ ഒരു ഭീമമായ ഫൈൻ തന്നെ ഈടാക്കേണ്ടി വരും. രാജ്യത്ത് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനായി നിരവധി നിയമങ്ങൾ നടപ്പാക്കിയിട്ടുണ്ട്.

പക്ഷേ ഇവയിലൊന്നും യാതൊരു തരത്തിലുമുള്ള പ്രയോജനവും ഉണ്ടായിട്ടില്ല. ഇത്തരത്തിൽ നിയമങ്ങൾ പ്രായോഗികമായ രീതിയിലേക്ക് വരുമ്പോൾ നിരവധി പ്രശ്നങ്ങളും നേരിട്ടിരുന്നു. എന്നാൽ ഇപ്പോൾ കേരള സംസ്ഥാന സർക്കാർ പുതിയ ഒരു ഉത്തരവ് കൊണ്ടുവന്നിരിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ മാസത്തിൽ ഒരു തവണയെങ്കിലും വീടുകളിലേക്ക് ഹരിത കർമ്മ സേന പ്രവർത്തകർ എത്തുന്നതാണ്.

ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആണ് ഇവിടെ പങ്കുവെയ്ക്കാൻ പോകുന്നത്. സംസ്ഥാന സർക്കാർ കൊണ്ടുവന്നിരിക്കുന്ന ഈ പുതിയ ഉത്തരവ് നടപ്പാക്കുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത് ഗ്രാമ പഞ്ചായത്തുകളേയും, കോർപ്പറേഷനുകളേയും, മുനിസിപ്പാലിറ്റികളേയുമാണ്. ഇവർ ഒത്തുകൂടി ഒരു കൃത്യമായ തീരുമാനം എടുത്തതിനു ശേഷമായിരിക്കും എങ്ങനെയാണ് ഉത്തരവ് നടപ്പാക്കേണ്ടത് എന്ന് തീരുമാനിക്കുന്നത്.

കൃത്യനിർവഹണത്തിന്റെ ചുമതലകളെല്ലാം നൽകിയിരിക്കുന്നത് പഞ്ചായത്ത് സെക്രട്ടറികൾക്കാണ്. ഈ ഉത്തരവിനു ശേഷം വീട്ടിലേക്ക് എത്തുന്ന ഹരിത കർമ സേന അംഗങ്ങൾക്ക് വീട്ടിലെ ഒരു മാസത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് നൽകേണ്ടത്.

പ്ലാസ്റ്റിക് മാലിന്യങ്ങൾ നൽകിയാൽ മാത്രം പോരാ അതിന്റെ തൂക്കം അനുസരിച്ച് ഒരു തുക കൂടി ഇവർക്ക് കൈ മാറേണ്ടതുണ്ട്. ഇത് പത്തു രൂപ മുതൽ 200 രൂപ വരെ ആകാനാണ് സാധ്യത എന്നാണ് ഉത്തരവിൽ പറയുന്നത്. അതുകൊണ്ടുതന്നെ സ്വാഭാവികമായും നികുതിയും കറണ്ട് ബില്ലും എല്ലാം അടയ്ക്കുന്നത് പോലെ തന്നെ വീട്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി എത്തുന്ന ഹരിത കർമ്മ സേനയിലെ അംഗങ്ങൾക്ക് ഒരു തുക നൽകേണ്ടിവരും.

ഇത് ഇവർ നേരെ സർക്കാരിലേക്കാണ് എത്തിക്കുന്നത്. അപ്പോൾ പല ആളുകളും പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊടുക്കാതിരുന്നാൽ അത്രയും പൈസ ലാഭിക്കാമല്ലോ എന്ന് ചോദിക്കാം. എന്നാൽ ഇത്തരത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൈമാറിയില്ല, മറിച്ച് അത് അലക്ഷ്യമായി വലിച്ചെറിയുകയോ കൂടാതെ ഈ ഉത്തരവിന് എതിരായി പ്രവർത്തിക്കുകയോ ചെയ്യുകയാണെങ്കിൽ 10000 രൂപ ഫൈൻ അടക്കേണ്ടി വരും.

ആദ്യതവണ പിടിക്കപ്പെടുകയാണെങ്കിൽ പതിനായിരം രൂപയും പിന്നീട് രണ്ടാമതായും പിടിക്കപ്പെട്ടാൽ 20500 രൂപയും മൂന്നാമതും ഇത് തുടർന്നാൽ അൻപതിനായിരം രൂപ വരെയും ഫൈൻ ആയി നൽകേണ്ടിവരും. പ്ലാസ്റ്റിക് മാലിന്യങ്ങൾ കൈമാറുമ്പോൾ അടയ്ക്കുന്ന തുകയ്ക്ക് ഗ്രാമ പഞ്ചായത്തിന്റെ മുദ്രപതിപ്പിച്ച റെസിപ്റ്റ് നൽകുന്നതാണ്. അതുകൊണ്ടുതന്നെ എല്ലാ ആളുകളും ഈ ഉത്തരവ് പാലിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ഈ പുതിയ വിവരങ്ങൾ പരമാവധി എല്ലാവരിലേക്കും എത്തിക്കുവാനും ശ്രമിക്കുക.