രഹസ്യങ്ങൾ ചോർത്തുന്ന വാട്സ്ആപ്പ് ഡിലീറ്റ് ചെയ്യണോ? പ്രൈവസി പോളിസിയിൽ മാറ്റം വരുത്താൻ കമ്പനി ശ്രമിക്കുമോ? ജനങ്ങളുടെ അഭിപ്രായം ഇങ്ങനെയാണ്.

വാട്സ്ആപ്പ് അതിന്റെ പ്രൈവസി പോളിസിയിൽ കാര്യമായ മാറ്റം വരുത്താൻ പോകുകയാണ്. ചാറ്റ് ചെയ്യുന്ന കാര്യങ്ങൾ, ഏതൊക്കെ ഗ്രൂപ്പിലാണ് അംഗങ്ങളായിട്ടുള്ളത്, എന്തെല്ലാം ബിസിനസ് തരത്തിലുള്ള കാര്യങ്ങളാണ് ചാറ്റ് ചെയ്യപ്പെടുന്നത്, ബിസിനസ് റിലേറ്റഡ് ഗ്രൂപ്പുകളിൽ അംഗമാണോ എന്നൊക്കെയുള്ള വിവരങ്ങൾ വലിയ കമ്പനികൾക്ക് ഇന്റർനെറ്റിൽ വ്യാപാരം നടത്താനായി പോകുന്നു. സ്വാഭാവികമായും ജനങ്ങൾക്ക് അവരുടെ സ്വകാര്യത സംരക്ഷിക്കപ്പെടുന്നില്ല എന്ന ആരോപണം ഇതിനോടകം തന്നെ വ്യാപകമായിട്ടുണ്ട്.

ഫെബ്രുവരി എട്ടാം തീയതിക്ക് ഉള്ളിൽ പ്രൈവസി പോളിസി എഗ്രി ചെയ്തില്ലെങ്കിൽ പിന്നീട് വാട്സ്ആപ്പ് ലഭ്യമാകില്ല എന്നതാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഏതായാലും പുതിയ കാലഘട്ടത്തിൽ സ്വകാര്യത ഒരിക്കലും സംരക്ഷിക്കപ്പെടുന്നില്ല എന്നതാണ് സത്യം. എല്ലാവരും തന്നെ പലപ്പോഴും പല തരത്തിലുള്ള ആപ്പുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യപ്പെടുന്നുണ്ട്. ആ സമയത്തെ ആവശ്യത്തിനായി അവർ ചോദിക്കുന്ന എല്ലാ പെർമിഷനുകളും എഗ്രി കൊടുക്കാറുമുണ്ട്.

അതുകൊണ്ടുതന്നെ എന്തെങ്കിലും കാര്യങ്ങൾ സെർച്ച്‌ ചെയ്തതിനു ശേഷം പിന്നീട് ഫെയ്സ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയകൾ ഓപ്പൺ ചെയ്യുമ്പോൾ ഈ സാധനങ്ങളുടെ പരസ്യങ്ങൾ കാണാൻ സാധിക്കുന്നതാണ്. മുൻകൂട്ടി പെർമിഷൻ വാങ്ങി ഇത് കച്ചവട വൽക്കരിക്കാൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. പുതിയ കാലഘട്ടത്തിൽ ഒരു കാരണവശാലും അനാവശ്യമായ ആപ്പുകൾ ഫോണിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കരുത്. റെപ്യൂട്ടഡ് കമ്പനികളുടെ ഔദ്യോഗികമായ ആപ്പുകൾ അല്ലാതെ മറ്റു തരത്തിലുള്ള ആപ്പുകൾ ഫോണിൽ ഡൗൺലോഡ് ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

വാട്സ്ആപ്പ് ഇത്തരത്തിൽ പ്രൈവസി പോളിസിയിൽ മാറ്റം വരുന്നുണ്ട് എന്ന് അറിയിച്ചപ്പോൾ വലിയതോതിൽ ചർച്ചാവിഷയമായിരിക്കുകയാണ് സിഗ്നൽ എന്ന് പറയുന്ന ആപ്പ്. ഒരൊറ്റ ട്വീറ്റ് കൊണ്ടാണ് സിഗ്നൽ എന്ന ആപ്പ് വലിയ തോതിൽ പ്രചാരം നേടിയത്. നിരവധി ആളുകൾ വാട്സ് ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്ത് സിഗ്നൽ ഉപയോഗിക്കണോ എന്ന സംശയത്തിലാണ് ഉള്ളത്. എന്നാൽ സിഗ്നൽ ആപ്പിനെ കുറിച്ച് ഇതുവരെ ഓൺലൈൻ മീഡിയകളിലോ മറ്റോ വിദഗ്ധമായ അഭിപ്രായങ്ങൾ വന്നിട്ടില്ല. അതുകൊണ്ടുതന്നെ കൂടുതൽ വ്യക്തത വന്നതിന് ശേഷം ഈ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതായിരിക്കും നല്ലത്.

ഇത്തരത്തിൽ വാട്സാപ്പിലെ പ്രൈവസി പോളിസിയിൽ മാറ്റം വരുത്തുമ്പോൾ മിക്ക ആളുകളും എഗ്രി കൊടുക്കാൻ തയ്യാറാകുന്നില്ല. പല ആളുകളും ഇപ്പോൾ തന്നെ സിഗ്നൽ എന്ന ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുമുണ്ട്. വാട്ട്സ്ആപ്പിന് പ്രൈവസി പോളിസിയിൽ മാറ്റം വരുത്താൻ ഇനിയും സമയമുണ്ട്. വാട്സാപ്പ് ഉപയോഗിക്കുന്ന 200 കോടിയോളം ജനങ്ങളിൽ ഭൂരിപക്ഷം വരുന്ന ആളുകളും പ്രൈവസി പോളിസി അംഗീകരിക്കാത്തത് മൂലം വാട്സാപ്പിൽ നിന്ന് പിന്തിരിയും എന്ന ഘട്ടമെത്തുമ്പോൾ സ്വാഭാവികമായും കമ്പനി നീക്കത്തിൽ നിന്ന് മാറും എന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ഫെബ്രുവരി 8 ആകുന്നത് വരെ കാത്തിരിക്കാം.