ഒരു പുതിയ ടൈപ്പ് കറി ഉണ്ടാക്കാം കുറച്ചു നുറുങ്ങുകര്യങ്ങൾ

നമ്മൾ പല കറികളും കൂട്ടി മടുത്തിരിക്കുമ്പോൾ വ്യത്യസ്തമായ ഒരു കറിയുണ്ടാക്കാൻ ശ്രമിക്കും. അത്തരത്തിലൊരു കറി ആണ് ഞാനിന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്. നമ്മൾ മലയാളികൾക്ക് തേങ്ങ ഇല്ലാതെ കറി ഉണ്ടാക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. കടലകൾ ഒക്കെ തേങ്ങ അരക്കാതെ വയ്ക്കില്ല നമ്മൾ.എന്നാൽ ഈ വെള്ളക്കടല കൊണ്ട് തേങ്ങ അരച്ചതിൻ്റെ ഇരട്ടി രുചിയിൽ തേങ്ങ ചേർക്കാതെ വളരെ രുചികരമായി ഉണ്ടാക്കുന്നത് എങ്ങനെയെന്നും , അതിനു വേണ്ട ചേരുവകൾ എന്തൊക്കെയാണെന്നും നമുക്ക് നോക്കാം..

ആദ്യം തന്നെ തയ്യാറാക്കി വച്ചിരിക്കുന്ന ഉള്ളി, ഇഞ്ചി ,വെളുത്തുള്ളി എന്നിവ നല്ലവണ്ണം മിക്സിയുടെ ജാറിലിട്ട് അരക്കുക. അത് പാത്രത്തിൽ ഒഴിച്ചു വയ്ക്കുക്കുക. ശേഷം തക്കാളി ജാറിലിട്ട് അരച്ചെടുക്കുക. പിന്നീട് ഒരു പാനെടുക്കുക.അതിൽ 1.5 സ്പൂൺ എണ്ണ ഒഴിക്കുക. എണ്ണ ഇളം ചൂടായാൽ കറുവപ്പട്ട, ഗ്രാമ്പൂ, ബേലീവ്സ്, ഏലക്കായ എന്നിവ ഇടുക. അതിനു ശേഷം 1/2 ടീസ്പൂൺ ജീരകം ഇടുക. പിന്നീട് എണ്ണയിലേക്ക് മഞ്ഞൾ പൊടി, മുളക് പൊടി, മല്ലിപ്പൊടി ഇടുക. എണ്ണയിൽ ഇത് ഇട്ടു കഴിഞ്ഞാൽ വേഗത്തിൽ കളർ മാറി വരും. ചൂടായ എണ്ണയിലാണ് ഇടേണത്. മസാലകൾ കരിഞ്ഞു പോവരുത്. പെട്ടെന്ന് തന്നെ ഇളക്കി കൊടുത്ത് തയ്യാറാക്കി വച്ചിരിക്കുന്ന ഇഞ്ചി ,വെളുത്തുള്ളി, ഉള്ളി എന്നിവയുടെ പേസ്റ്റ് ഒഴിക്കുക. അത് നല്ലവണ്ണം വഴറ്റുക. അതിനു ശേഷം അത് കുറച്ച് വഴന്നു വന്നാൽ അതിലേക്ക് ജീരകത്തിന്റെ പൊടി ഇടുക.

പിന്നീട് അരച്ചു വച്ചിരിക്കുന്ന തക്കാളി ഇടുക. തക്കാളി അതിന്റെ പച്ച മണം മാറുന്നവരെ വഴറ്റുക. ശേഷം ഉപ്പിടുക. പിന്നീട് ചനമസാലയിടുക. പിന്നീട് ഖരം മസാല ഇടുക. അതിനു ശേഷം വെള്ളക്കടലയിട്ട് വഴറ്റുക. അത് കുക്കറിലേക്ക് ഒഴിക്കുക. പിന്നീട് അത് വെന്തു കിട്ടാൻ പാകത്തിന് വെള്ളം ഒഴിക്കുക. കുക്കർ മൂടുക .ഗ്യാസ് ഹൈ ഫ്ലെയ് മിൽ വയ്ക്കുക. ഒരു വിസിൽ വന്നതിനു ശേഷം ഗ്യാസ് കുറച്ചു വയ്ക്കുക.15 മിനുട്ടെങ്കിലും അങ്ങനെ വച്ചാൽ കടല നല്ലവണ്ണം വെന്തു കിട്ടും. പിന്നീട് ഗ്യാസ് ഓഫാക്കുക. കടല നല്ലവണ്ണം വെന്ത് കഴിഞ്ഞാൽ മാത്രമേ അതിൻ്റെ യഥാർത്ഥ രുചി കിട്ടുകയുള്ളൂ.

ശേഷം ഒരു പത്തു മിനുട്ട് കഴിഞ്ഞ് കുക്കറിന്റെ വിസിലെടുത്ത് നോക്കുക. അപ്പോൾ നല്ലവണ്ണം വെന്തിട്ടുണ്ടാവും. പിന്നീട് അതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന മല്ലി ചപ്പിടുക. ഇത് വളരെ ടേസ്റ്റിയായ കറിയാണ്. ചപ്പാത്തിയുടെയും പൂരിയുടെയും കൂടെ കഴിക്കാൻ ഈ കറി കിട്ടിയാൽ എത്ര കഴിച്ചാലും മതിവരില്ല. നല്ല രുചികരമായ വെള്ളക്കടലക്കറി എല്ലാവരും ഒന്ന് ഉണ്ടാക്കി നോക്കൂ.

Leave a Comment