30, 000 രൂപ വരെ സർക്കാർ സഹായം ലഭിക്കും. അർഹരായവർ ഉടൻ കൈത്താങ്ങ് പദ്ധതിയിൽ അപേക്ഷിക്കൂ

ചെറുപ്രായത്തിൽ തന്നെ വിധവകൾ ആകേണ്ടി വരുന്ന സ്ത്രീകളുടെ എണ്ണം വളരെയധികം വർധിച്ചിരിക്കുന്ന ഒരു കാലം ആണ് ഇപ്പോൾ ഉള്ളത്. കല്യാണം കഴിഞ്ഞ് ഈ ചെറിയ കാലയളവിനുള്ളിൽ വേണ്ടത്ര സാമ്പത്തിക ചുറ്റുപാട് ഒരുക്കി എടുക്കാൻ മിക്കവർക്കും സാധിച്ചെന്ന് വരില്ല.

ഈയൊരു പ്രതിസന്ധി മുൻനിർത്തി സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന വിധവകൾക്ക് അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും ജീവിതനിലവാരം കൂട്ടുന്നതിനും മക്കളെ സംരക്ഷിക്കുന്നതിനും ഒരു വരുമാനമാർഗം കണ്ടെത്തുന്നതിനായി സർക്കാർ ധനസഹായം നൽകുന്നു.

വിധവകൾക്കുള്ള ഒരുപാട് രീതിയിലുള്ള സഹായങ്ങൾ നൽകുന്ന “കൈത്താങ്ങ്” പദ്ധതി വഴിയാണ് സർക്കാർ ധനസഹായം നൽകുന്നത്. ബിപിഎൽ, എ എ വൈ റേഷൻകാർഡ് ഉള്ളവർക്കും ഒരു ലക്ഷത്തിന് താഴെ വാർഷിക വരുമാനം ഉള്ളവർക്കും ആണ് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്.

Read More: സ്ത്രീകൾക്ക് മൂന്നു ലക്ഷം രൂപ വരെ ആനുകൂല്ല്യം ലഭിക്കുന്ന ലോൺ. കൂടുതൽ വിശദാംശങ്ങൾ

പദ്ധതിയിൽ അപേക്ഷിക്കുന്ന അർഹരായ വിധവകൾക്ക് മുപ്പതിനായിരം രൂപ ആയിരിക്കും ഒറ്റത്തവണ ധനസഹായമായി ലഭിക്കുന്നത്. ഈ തുക സർക്കാരിലേക്ക് തിരിച്ചടയ്ക്കേണ്ടതില്ല. ഒറ്റക്കും കൂട്ടായും സംരംഭങ്ങൾ തുടങ്ങുന്നതിനായി ഈ പണം ഉപയോഗിക്കാം. പണം കൃത്യമായി വിനിയോഗിച്ച് സംരംഭങ്ങൾ പരമാവധി അഞ്ച് വർഷമെങ്കിലും മുൻപോട്ടു കൊണ്ടു പോകേണ്ടതാണ്.

കൂടാതെ ആറ് മാസക്കാലയളവിൽ സംരംഭത്തെ പറ്റിയുള്ള റിപ്പോർട്ടുകൾ കൃത്യമായി പദ്ധതിയിലേക്ക് സമർപ്പിക്കേണ്ടതാണ്. അനർഹമായ രീതിയിൽ പണം വിനിയോഗിച്ചാൽ തുകയ്ക്ക് ആനുപാതികമായ രീതിയിലുള്ള വസ്തു വകകൾ ജപ്തി ചെയ്യുന്നതടക്കമുള്ള നടപടികളും സർക്കാർ സ്വീകരിക്കുന്നതായിരിക്കും.