കേരളത്തിൽ വനിതകൾക്ക് എല്ലാ മാസവും 2000 രൂപ ലഭിക്കുന്ന പദ്ധതി. എല്ലാ വിവരങ്ങളും സഹിതം

സംസ്ഥാനത്തുള്ള അർഹരായ വനിതകളുടെ അക്കൗണ്ടുകളിലേക്ക് 2000 രൂപ നിക്ഷേപിക്കുന്ന സംസ്ഥാന സർക്കാരിന്റെ ഒരു പദ്ധതി ഇപ്പോൾ നിലവിൽ വന്നിരിക്കുകയാണ്. പ്രതിമാസം 2000 രൂപയാണ് ഇവരുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുക. ഇങ്ങനെ മൊത്തത്തിൽ 48000 രൂപയാണ് ഇവരുടെ അക്കൗണ്ടുകളിലൂടെ ലഭ്യമാകുന്നത്. ഒരുപാട് അമ്മമാർക്ക് ഈയൊരു പദ്ധതിയിലൂടെ ആനുകൂല്യം ലഭിച്ചു വരുന്നുണ്ട്. 

ഇപ്പോൾ കൂടുതൽ ആളുകൾക്ക് അപേക്ഷ സമർപ്പിക്കാവുന്ന തരത്തിൽ ഇതിൽ ഭേദഗതികൾ വരുത്തിയാണ് ഇനി സംസ്ഥാന സർക്കാർ ഈ പദ്ധതിയെ അവതരിപ്പിക്കുന്നത്. എങ്ങനെയാണ് ഈ പദ്ധതിയിലേക്ക് അപേക്ഷകൾ സമർപ്പിക്കേണ്ടത് അല്ലെങ്കിൽ എന്താണ് ഇതിന്റെ മാനദണ്ഡങ്ങൾ തുടങ്ങിയ വിശദാംശങ്ങളിലേക്ക് കടക്കാം. നമ്മുടെ സംസ്ഥാനത്തുള്ള എല്ലാ ജില്ലകളിലെയും അമ്മമാർക്ക് അപേക്ഷിക്കാവുന്ന ഒരു പദ്ധതിയാണ് ഇത്. മാതൃ ജ്യോതി എന്നാണ് ഈ പദ്ധതിയുടെ പേര്.

സംസ്ഥാന സർക്കാരിന്റെ സാമൂഹ്യ  നീതി വകുപ്പിന് കീഴിലാണ് ഈ പദ്ധതി വരുന്നത്.  ഇപ്പോൾ കൂടുതൽ ആളുകൾക്ക് അപേക്ഷിക്കാവുന്ന തരത്തിൽ ഇതിൽ ഭേദഗതികൾ വരുത്തിയാണ് ഇനി ജനങ്ങളിലേക്ക് ഈ ഒരു പദ്ധതി എത്താൻ പോകുന്നത്. കാഴ്ച പരിമിതിയുള്ള അമ്മമാർക്ക് ലഭിക്കാവുന്ന പദ്ധതിയാണ് ഇത്. കാഴ്ച പരിമിതി 40 ശതമാനത്തിന് മുകളിലുള്ള അമ്മമാർക്ക് ആണ് ഈ ഒരു പദ്ധതിയിലൂടെ അനുകൂല്യങ്ങൾ ലഭിച്ചിരുന്നത്.

എങ്കിൽ ഇപ്പോൾ കൂടുതൽ ആളുകളെ കൂടെ ഈ പദ്ധതിയിലേക്ക് ചേർക്കുന്നതിനായി ഇതിന്റെ ചട്ടങ്ങൾ,  അതുപോലെ മാനദണ്ഡങ്ങൾ എന്നിവയിലെല്ലാം മാറ്റം വരുത്താനുള്ള ഒരു തീരുമാനത്തിലേക്ക് സംസ്ഥാന സർക്കാർ എത്തിച്ചേർന്നിരിക്കുകയാണ്. നമ്മുടെ സംസ്ഥാനത്തിനുള്ള വിവിധ വെല്ലുവിളികൾ നേരിടുന്ന അമ്മമാരെ കൂടി ഈ ഒരു പദ്ധതിയിലേക്ക് പരിഗണിക്കും എന്നുള്ളത് നമ്മുടെ ബഹുമാനപ്പെട്ട മന്ത്രി ഷൈലജ ടീച്ചർ തന്നെയാണ് നമ്മളോട് വ്യക്തമാക്കിയിട്ടുള്ളത്.

വിവിധതരത്തിലുള്ള വെല്ലുവിളികൾ എന്നു പറഞ്ഞാൽ, അത് കാഴ്ച പരിമിതി ആവാം അല്ലെങ്കിൽ മറ്റു മാനസിക പ്രശ്നങ്ങളുള്ള അമ്മമാർ ആവാം അതുമല്ലെങ്കിൽ മറ്റു സാമ്പത്തിക പ്രശ്നങ്ങൾ, ക്ലേശങ്ങൾ അനുഭവിക്കുന്ന അമ്മമാരും ആകാം. അത്തരത്തിലുള്ള ആളുകളെയൊക്കെ ഉൾപ്പെടുത്താവുന്ന തരത്തിലുള്ള ഒരു പദ്ധതി ആയിരിക്കും ഇനി ജനങ്ങളിലേക്ക് എത്തുക. ഇങ്ങനെ വരുമ്പോൾ കൂടുതൽ ആളുകളിലേക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. നിലവിലുള്ള ചട്ടങ്ങൾ പ്രകാരം ഈ ഒരു പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നത് കാഴ്ച  പരിമിതിയുള്ള അമ്മമാർക്ക് ആണ്.

കാഴ്ച പരിമിതിയുള്ള അമ്മമാർക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിന് വേണ്ടിയുള്ള ഒരു ധനസഹായം ആയാണ് ഇപ്പോൾ ഈ ഒരു തുക അവർക്ക് ലഭിക്കുന്നത്. ഇതിനായി  അപേക്ഷയോടൊപ്പം ബിപിഎൽ റേഷൻ കാർഡിന്റെ പകർപ്പ്, വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റിന്റെ ഒരു പകർപ്പ്, (വരുമാനപരിധി ഒരു ലക്ഷം രൂപയുടെ താഴെയുള്ളത്  ആയിരിക്കണം) ഇവയെല്ലാം ഹാജരാക്കേണ്ടതുണ്ട്.

ഇനി ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ ബോർഡിന്റെ ഒരു സർട്ടിഫിക്കറ്റ് ബാങ്ക് പാസ്ബുക്കിന്റെ ഒരു പകർപ്പ്, അതുകൂടാതെ ഇനി നിങ്ങളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന്റെ ഒരു പകർപ്പ് എന്നിവയെല്ലാം സഹിതം ജില്ലാ സാമൂഹ്യ നീതി വകുപ്പിനാണ് നിങ്ങൾ അപേക്ഷകൾ നൽകേണ്ടത്. ഇനി സംസ്ഥാന സർക്കാർ പറയുന്ന വിവിധ വെല്ലുവിളികൾ എന്ന് പറയുന്നത് ഏതൊക്കെ  വിഭാഗത്തിൽ പെട്ടിട്ടുള്ള ആളുകളാണ് അതിന്റെ  മാനദണ്ഡങ്ങൾ എന്തൊക്കെയാണ്, ഏതൊക്കെ തരത്തിലുള്ള ആളുകൾക്കാണ്  ഇനി കൂടുതലായി അപേക്ഷിക്കാൻ സാധിക്കുക തുടങ്ങിയതിന്റെ വിശദാംശങ്ങൾ, അതിനുവേണ്ടിയുള്ള ചട്ടം രൂപീകരിക്കൽ എന്നിവയ്ക്ക് വേണ്ടി വേണ്ടി സംസ്ഥാന സർക്കാർ ഏകദേശം 12 ലക്ഷം രൂപ വക മാറ്റിവെച്ചിരിക്കുന്നുണ്ട്. എന്തായാലും എത്രയും പെട്ടെന്ന് തന്നെ ഇതിൽ  കൂടുതൽ ആളുകൾക്ക് അപേക്ഷിക്കാൻ പറ്റുന്ന രീതിയിലുള്ള അപേക്ഷയായി ഇത് മാറും എന്ന് വിശ്വസിക്കാം.