ബി പി എൽ കാർഡ് ഉടമകളുടെ ശ്രദ്ധയ്ക്ക് ! ഈ വിവരങ്ങൾ അറിയുക. അമ്പതിനായിരം രൂപവരെ പിഴയും തടവുശിക്ഷയും ലഭിക്കുന്ന കുറ്റം

സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകളും വളരെ പ്രധാനമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം. മഞ്ഞ,പിങ്ക് റേഷൻ കാർഡ് ഉടമകൾ വളരെ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് സിവിൽ സപ്ലൈസ് ഓഫീസ് പുറത്തിറക്കിയിരിക്കുന്നത്.

ജില്ല താലൂക്ക് സിവിൽ സപ്ലൈസുകൾ ഓരോന്നും പല തവണകളിലായി പുറത്തിറക്കിയിരിക്കുന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ റേഷൻ കടകൾ മുഖേനയാണ് ഈ വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. ഇവയെന്താണെന്ന് നമുക്ക് പരിശോധിക്കാം. സംസ്ഥാനത്ത് അനർഹരായ ആളുകൾ മുൻഗണന റേഷൻ കാർഡുകൾ കൈവശം വെച്ച് കൊണ്ട് റേഷൻ വിഹിധങ്ങൾ കൈപ്പറ്റുന്നുണ്ട്.

ഇത്തരം ആളുകളുടെ എണ്ണം ദിനംപ്രതി കൂടി വരുന്ന റിപ്പോർട്ടുകളാണ് നിലവിൽ സിവിൽ സപ്ലൈസ് ഓഫീസുകൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ അനർഹമായി മുൻഗണന റേഷൻ കാർഡുകൾ കൈവശം വെച്ചുകൊണ്ട് അർഹമല്ലാത്ത റേഷൻ വിഹിതം കൈപ്പറ്റുന്നത് മുൻഗണനേതര വിഭാഗത്തിൽ ഉൾപ്പെടുന്ന എപിഎൽ റേഷൻ കാർഡ് ഉടമകളെയാണ് കൂടുതലും ബാധിക്കുന്നത്.

മുൻഗണനാ റേഷൻ കാർഡ് പട്ടികയിൽ ഒഴിവ് വരുന്നത് അനുസരിച്ചാണ് അർഹരായിട്ടുള്ള എ പി എൽ കാർഡ് ഉടമകൾക്ക് മുൻഗണന റേഷൻ കാർഡുകളുടെ പട്ടികയിൽ ഇടംപിടിക്കാൻ സാധിക്കുന്നത്. ഇത്തരത്തിൽ അനർഹരായ റേഷൻ കാർഡ് ഉടമകൾക്ക് അമ്പതിനായിരം രൂപവരെ പിഴയും രണ്ടു വർഷം തടവുശിക്ഷയും ലഭിക്കുന്നതാണ്.

ഇത്തരത്തിൽ അനർഹമായി മുൻഗണന റേഷൻ കാർഡുകൾ കൈവശം വെക്കുന്നവർ ഉടനെതന്നെ സിവിൽ സപ്ലൈസ് ഓഫീസുമായി ബന്ധപ്പെട്ട് കൊണ്ട് റേഷൻ കാർഡുകൾ മാറ്റേണ്ടതാണ്. അല്ലെങ്കിൽ കടുത്ത നടപടികൾ നേരിടേണ്ടി വന്നേക്കാം. സംസ്ഥാനത്തെ BPL റേഷൻ കാർഡ് ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉള്ളവർക്ക് വേണ്ടി മാത്രമാണ്. അനർഹരായ ആളുകൾ സ്വയം വിശകലനം ചെയ്ത് ഈ പട്ടികയിൽ നിന്നും മാറി നിൽക്കേണ്ടതാണ്. നിങ്ങളുടെ ഉചിതമായ തീരുമാനം മൂലം ആനുകൂല്യം അർഹരായ മറ്റു ഉപഭോക്താക്കൾക്ക് ലഭിക്കട്ടെ..

Read More: എപിഎൽ കാർഡുകൾ ബിപിഎൽ കാർഡുകൾ ആയി മാറ്റുവാൻ